Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരത്ത് സര്‍വകക്ഷിയോഗം

നാദാപുരം: അക്രമസംഭവങ്ങള്‍ വ്യാപിച്ച നാദാപുരത്ത് ബിനോയ് വിശ്വം എംഎല്‍എയുടെ അധ്യക്ഷതയില്‍ ജൂണ്‍ നാല് തിങ്കളാഴ്ച സര്‍വകക്ഷി സമാധാനയോഗം.

എല്ലാ രാഷ്ട്രീയകക്ഷികളുടെയും സഹകരണത്തോടെ മേഖലയിലെ അക്രമസംഭവങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്ന് എംഎല്‍എ പ്രത്യാശ പ്രകടിപ്പിച്ചു. സിപിഎം പ്രവര്‍ത്തകന്‍ വിനു ജൂണ്‍ രണ്ട് ശനിയാഴ്ച കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട അക്രമം നാദാപുരത്ത് വ്യാപിച്ചിരിക്കുകയാണ്.

അക്രമം അവസാനിപ്പിക്കാന്‍ ഔദ്യോഗികതലത്തിലും അനൗദ്യോഗികതലത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ തുടക്കമായിട്ടില്ല. ഇപ്പോള്‍ പൊലീസിനു നേരെയും അക്രമം തുടങ്ങിക്കഴിഞ്ഞു. വീടുകളും കടകളും തകര്‍ത്ത് കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

തെരുവംപറമ്പ്, വളയം, എടച്ചേരി, കല്ലാച്ചി, പുതിയങ്ങാടി എന്നീ മേഖലകളിലാണ് അക്രമം വ്യാപിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+