നാദാപുരത്ത് ആറ് വീടുകള്‍ കൂടി കത്തിച്ചു
നാദാപുരം: സംഘര്‍ഷം നിലനില്‍ക്കുന്ന നാദാപുരത്തിനടുത്ത് പെരുവമ്പൂരില്‍ ആറ് വീടുകള്‍ കൂടി അക്രമികള്‍ കത്തിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമത്തിന്റെ തുടര്‍ച്ചയായാണ് പെരുവമ്പൂരില്‍ അക്രമം നടന്നത്. തിങ്കളാഴ്ച നാദാപുരത്ത് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചിരുന്നു. നാദാപുരത്തും പരിസരപ്രദേശത്തും ആളുകള്‍ വീടൊഴിഞ്ഞു പോവുന്നത് തുടരുകയാണ്.
ഇതിനകം 40 പേരെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പൊലീസ് ചൊവാഴ്ചയോടെ നാദാപുരത്തെത്തുമെന്ന് ഐജി അല്‍ഫോണ്‍സ് ജോണ്‍ അറിയിച്ചു.












Click it and Unblock the Notifications