കടലാക്രമണം: നടപടിയെടുക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലെ കടലാക്രമണം തടയാനും വേണ്ട നടപടി സ്വീകരിക്കാനും സഹകരണ-തുറമുഖം മന്ത്രി എം.വി.രാഘവന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തെ നിവാസികള്‍ മന്ത്രിയെക്കണ്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ജൂണ്‍ നാല് തിങ്കളാഴ്ചയാണ് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.
ശംഖുമുഖത്ത് സന്ദര്‍ശനം നടത്തിയ രാഘവന്‍ റവന്യു അധികൃതരുമായി ചര്‍ച്ച നടത്തി. കടല്‍ഭിത്തി കെട്ടാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് നാട്ടുകാര്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.












Click it and Unblock the Notifications