നേപ്പാളില്‍ കലാപം; ഒരാള്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാളിലെ രാജാവ് വധിക്കപ്പെടുകയും പുതിയ രാജാവ് സ്ഥാനാരോഹണം ചെയ്തതിനെയും തുടര്‍ന്ന് കാഠ്മണ്ഡുവില്‍ വ്യാപകമായ പ്രതിഷേധപ്രകടനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമിടയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം അടിച്ചമര്‍ത്താനുള്ള പൊലീസിന്റെ ശ്രമത്തിനിടെയാണ് ഒരാള്‍ മരിച്ചത്.
പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചതിനു പുറമെ അറസ്റ് ചെയ്യാന്‍ വിസമ്മതിക്കുന്ന പ്രതിഷേധക്കാരെ വെടിവയ്ക്കാന്‍ പൊലീസിന് അധികൃതര്‍ ഉത്തരവ് നല്‍കിയിട്ടുമുണ്ട്.
പലയിടത്തും പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും വെടിവയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications