Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്ഞാനേന്ദ്ര നേപ്പാള്‍ രാജാവ്

Gyanendraകാഠ്മണ്ഡു: ചികിത്സയില്‍ കഴിയുന്ന ദീപേന്ദ്ര രാജാവ് മരിച്ചതിനെത്തുടര്‍ന്ന് ജ്ഞാനേന്ദ്ര രാജകുമാരനെ പുതിയ നേപ്പാള്‍ രാജാവായി പ്രഖ്യാപിച്ചു. ജൂണ്‍ നാല് തിങ്കളാഴ്ച ചേര്‍ന്ന രാജപരിഷത്താണ് ഈ തീരുമാനമെടുത്തത്.

താല്‍ക്കാലിക രാജാവായി ചുമതല നോക്കുന്ന ജ്ഞാനേന്ദ്ര കൊല്ലപ്പെട്ട ബീരേന്ദ്ര രാജാവിന്റെ സഹോദരനാണ്. തിങ്കളാഴ്ച രാവിലെയാണ് കാഠ്മണ്ഡുവിലെ സൈനിക ആശുപത്രിയില്‍ ദീപേന്ദ്ര രാജാവ് മരിച്ചത്.

ദീപേന്ദ്ര രാജാവിന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ അക്രമം പൊട്ടിപ്പുറപ്പെടുമെന്ന കണക്കുകൂട്ടലില്‍ കാഠ്മണ്ഡുവിലും കൊട്ടാരത്തിന്റെ സമീപത്തും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

നേപ്പാള്‍ രാജാവ് ബീരേന്ദ്രയെയും ഐശ്വര്യ രാജ്ഞിയെയും കുടുംബാംഗങ്ങളെയും ദീപേന്ദ്ര രാജകുമാര്‍ വെടിവച്ചു കൊന്നതിനെത്തുടര്‍ന്നാണ് നേപ്പാളില്‍ രാജഭരണ അസ്ഥിരത സംഭവിച്ചത്. കൊലപാതകത്തിനു ശേഷം ദീപേന്ദ്ര ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചേര്‍ന്ന രാജപരിഷത്ത് ദീപേന്ദ്രയെ രാജാവായും ജ്ഞാനേന്ദ്രയെ താല്‍ക്കാലിക രാജാവായും (റീജന്റ്) പ്രഖ്യാപിച്ചിരുന്നു.

1947ല്‍ ജനിച്ച ജ്ഞാനേന്ദ്ര മൂന്നാം വയസ്സില്‍ തന്നെ നേപ്പാളിന്റെ റീജന്റായി നിയമിക്കപ്പെട്ടിരുന്നു. 1950-51ല്‍ നേപ്പാളില്‍ നടന്ന രാഷ്ട്രീയഅസ്ഥിരതയെത്തുടര്‍ന്ന് അന്നത്തെ രാജാവ് ത്രിഭുവന്‍, കിരീടാവകാശിയും ജ്ഞാനേന്ദ്രയുടെ അച്ഛനുമായ മഹേന്ദ്ര രാജകുമാരന്‍, സഹോദരന്‍ ബീരേന്ദ്ര എന്നിവര്‍ ഇന്ത്യയിലേക്ക് ഒളിച്ചോടിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ജ്ഞാനേന്ദ്ര റീജന്റായി രണ്ടു മാസം തുടര്‍ന്നു.

ബീരേന്ദ്ര രാജാവിന്റെ സഹോദരനെങ്കിലും ജ്ഞാനേന്ദ്രയുടെ കുടുംബപശ്ചാത്തലം അത്ര നല്ലതല്ല. അദ്ദേഹത്തിന്റെ മകന്‍ പരസ് രാജകുമാരന്‍ നേപ്പാളിലെ അറിയപ്പെടുന്ന തെമ്മാടിയാണ്. നാലു വര്‍ഷം മുമ്പ് മൂന്നു പേരെ കൊന്ന കുറ്റവും പരസ് രാജകുമാരന്റെ പേരിലുണ്ട്. ഇക്കാരണം കൊണ്ട് ജ്ഞാനേന്ദ്രയെയും കുടുംബത്തെയും രാജ്യകാര്യങ്ങളില്‍ പങ്കെടുപ്പിക്കാന്‍ അന്നത്തെ രാജാവ് ബീരേന്ദ്രക്ക് താല്പര്യമുണ്ടായിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+