നേപ്പാളില്‍ പ്രകടനക്കാര്‍ക്കു നേരെ വെടിവയ്പ്
കാഠ്മണ്ഡു: നേപ്പാളിലെ പുതിയ രാജാവിനും പ്രധാനമന്ത്രിക്കുമെതിരെ മുദ്രവാക്യം മുഴക്കിയ ആള്‍ക്കൂട്ടത്തിനു നേരെ പൊലീസ് വെടിവച്ചു. വെടിവയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
പുതിയ രാജാവ് ജ്ഞാനേന്ദ്രയുടെ കിരീടധാരണവേളയിലാണ് വെടിവയ്പുണ്ടായത്. പ്രതിഷേധക്കാര്‍ക്കു നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
ദീപേന്ദ്രരാജാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ കാഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തിയാര്‍ജിച്ചിരിക്കുകയാണ്. പുതിയ രാജാവും അദ്ദേഹത്തിന്റെ മകനും ദീപേന്ദ്രരാജാവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നതില്‍ പങ്കാളികളായിരുന്നുവെന്നാണ് ജനങ്ങളില്‍ നല്ലൊരു വിഭാഗവും വിശ്വസിക്കുന്നത്.












Click it and Unblock the Notifications