കാഠ്മണ്ഡുവില്‍ കര്‍ഫ്യൂ
നേപ്പാള്‍: സംഘര്‍ഷഭരിതമായ കാഠ്മണ്ഡുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജൂണ്‍ നാല് തിങ്കളാഴ്ച വൈകുന്നേരം നാല് മണി മുതല്‍ ചൊവാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കര്‍ഫ്യൂ.
നേപ്പാളിലെ പുതിയ രാജാവിന്റെ സ്ഥാനാരോഹണത്തെ എതിര്‍ക്കുന്നവര്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസുമായും സൈന്യവുമായും പലവട്ടം ഏറ്റുമുട്ടിയിരുന്നു.
സുരക്ഷാ സൈനികര്‍ക്ക് കണ്ടാലുടന്‍ വെടിവയ്ക്കാനുള്ള ഉത്തരവ് അധികൃതര്‍ നല്‍കിയിട്ടുണ്ടെന്ന് ഔദ്യോഗിക ടെലിവിഷന്‍ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറഞ്ഞു. നഗരം മുഴുവന്‍ സൈന്യത്തിന്റെയും പൊലീസിന്റെയും നിയന്ത്രണത്തിലാണ്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദീപേന്ദ്ര രാജകുമാരനാണ് രാജാവിനെയും കുടുംബത്തെയും കൊന്നതെന്ന പൊലീസ് റിപ്പോര്‍ട്ടിനെ അംഗീകരിക്കാത്തവരാണ് കാഠ്മണ്ഡുവില്‍ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനം നടത്തിയത്. പുതിയ രാജാവായി സ്ഥാനമേറ്റ ജ്ഞാനേന്ദ്രയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications