സ്കറിയാ തോമസിനെ സസ്പെന്റ് ചെയ്തു
പത്തനംതിട്ട: കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്കറിയാ തോമസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മന്ത്രി സി.എഫ്.തോമസ് പാര്‍ട്ടി ചെയര്‍മാനായി തുടരാനും തീരുമാനമായിട്ടുണ്ട്. മന്ത്രിമാരായവര്‍ പാര്‍ട്ടി ചെയര്‍മാനാവരുതെന്ന ഭരണഘടനാ നിര്‍ദേശം തല്‍ക്കാലം മരവിപ്പിക്കാനാണ് തീരുമാനം. പാര്‍ട്ടി നേതാവ് കെ.എം.മാണിയുടെ നിര്‍ദേശമനുസരിച്ചാണ് സെക്രട്ടറിയേറ്റ് യോഗം തീരുമാനം കൈകൊണ്ടത്.
പാര്‍ട്ടിക്കെതതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് മുന്‍ എംപി കൂടിയായ സ്കറിയാ തോമസിനെ സസ്പെന്റ് ചെയ്തത്. പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിക്കാന്‍ മുതിര്‍ന്ന സ്കറിയാ തോമസിന്റെ നടപടി അച്ചടക്കലംഘനമാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ തീരുമാനം കൈകൊണ്ടതെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications