നാദാപുരം : ക്രൈംബ്രാഞ്ച് അന്വേഷിക്കും
കോഴിക്കോട്: നാദാപുരത്ത് സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സിപിഎം പ്രവര്‍ത്തകന്‍ വിനുവാണ് ജൂണ്‍ രണ്ട് ശനിയാഴ്ച കല്ലാച്ചി അങ്ങാടിയില്‍ വച്ച് അക്രമികളുടെ വെട്ടേറ്റ് മരിച്ചത്.
ക്രൈംബ്രാഞ്ച് എസ്പി വര്‍ീസിനാണ് അന്വേഷണച്ചുമതല. നാദാപുരത്തെ അക്രമത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ വയനാട് എസ്പി സോമസുന്ദരത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ അഞ്ച് ചൊവാഴ്ച ഉത്തരമേഖലാ ഐജി അല്‍ഫോണ്‍സ് ജോണ്‍ അറിയിച്ചതാണ് ഇക്കാര്യം.
അതേ സമയം കനത്ത പൊലീസ് ബന്തവസ്സുണ്ടായിട്ടും നാദാപുരത്തും പരിസരപ്രദേശങ്ങളിലും അവിടവിടെ അക്രങ്ങള്‍ അരങ്ങേറുകയാണ്. ചൊവാഴ്ച രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ട്.












Click it and Unblock the Notifications