സ്പീക്കര്‍ തിരഞ്ഞെടുപ്പ് ബുധനാഴ്ച
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ ആറ് ബുധനാഴ്ച നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ വക്കം പുരുഷോത്തമന്‍ മത്സരിക്കുമ്പോള്‍ സിപിഎമ്മിലെ ടി.കെ.ബാലനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
ടി.കെ. ബാലന്‍ ജൂണ്‍ അഞ്ച് ചൊവാഴ്ചയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. 140 അംഗ നിയമസഭയില്‍ 99 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. 40 അംഗങ്ങള്‍ എല്‍ഡിഎഫിനും. ഒരംഗം യുഡിഎഫ് വിമതനാണ്.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് കോണ്‍ഗ്രസ്-ഐയിലെ എന്‍.സുന്ദരന്‍ നാടാറാണ്. ഈ സ്ഥാനത്തേക്ക് എല്‍ഡിഎഫ് ആരെയും നിര്‍ത്തിയിട്ടില്ല.
വക്കം പുരുഷാേേത്തമന്‍ നേരത്തെ നിയമസഭാ സ്പീക്കറായിരുന്നിട്ടുണ്ട്. 1982-87 കാലത്തെ കരുണാകരന്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു സുന്ദരേശന്‍ നാടാര്‍.












Click it and Unblock the Notifications