അക്രമം തടയാന്‍ നടപടി വേണം: വെളിയം
തിരുവനന്തപുരം: നാദാപുരം മണ്ഡലത്തിലും കാസര്‍കോട് ജില്ലയിലും ചെറുവത്തൂരിലും ഉണ്ടായിരിക്കുന്ന അക്രമങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
അക്രമങ്ങള്‍ തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ജൂണ്‍ നാല് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിയം കുറ്റപ്പെടുത്തി. അക്രമികളെ നേരിടുന്നതില്‍ പൊലീസ് നിസ്സംഗത പാലിക്കുകയാണെന്നും വെളിയം ആരോപിച്ചു.
നാദാപുരത്തും കാസര്‍കോട്ടും സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ.കെ.ബാവ എംഎല്‍എ തിരുവനന്തപുരത്ത് പ്രസ്താവനയില്‍ ആരോപിച്ചു. സിപിഎം അണികളെ നിലയ്ക്കു നിര്‍ത്തണമെന്ന് ബാവ ആവശ്യപ്പെട്ടു.












Click it and Unblock the Notifications