Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമം: സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് വിഎസ്

തിരുവനന്തപുരം: കാസര്‍കോട്ടെയും നാദാപുരത്തെയും അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അനുവാദത്തോടെ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടുവെന്ന് ജൂണ്‍ അഞ്ച് ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വി.എസ്.കുറ്റപ്പെടുത്തി. മന്ത്രി ചേര്‍ക്കളം അബ്ദുള്ളയുടെ ഒത്താശയോടെയാണ് കാസര്‍കോട്ട് അക്രമങ്ങള്‍ നടക്കുന്നതെന്ന് വിഎസ് ആരോപിച്ചു.

പ്രതിപക്ഷത്തെ ആക്രമിച്ച് ഒതുക്കുകയാണോ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ആന്റണി വ്യക്തമാക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നടക്കുന്ന സഭയുടെ ആദ്യസമ്മേളനത്തില്‍ തന്നെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടത്താതിരുന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് വിഎസ് കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+