കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹമാസും ഫത്തയും വെടിനിര്‍ത്തി

  • By Staff
Google Oneindia Malayalam News

ജെറുസലെം: പലസ്തീന്‍ തീവ്രവാദി സംഘടനകളായ ഹമാസും ഫത്തയും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ജൂണ്‍ അഞ്ച് ചൊവാഴ്ച നിലവില്‍ വന്നു. എന്നാല്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്നും ഈ സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ഈ സംഘടനകളുടെ തീരുമാനം ഉണ്ടായത്. ജൂണ്‍ നാല് തിങ്കളാഴ്ചയാണ് ഇരുസംഘടനകളിലെയും നേതാക്കള്‍ ചൊവാഴ്ച മുതല്‍ വെടിനിര്‍ത്തുന്നതായി പ്രഖ്യാപിച്ചുകൊണ്ട് സംയുക്തപ്രസ്താവനയിറക്കിയത്.

പലസ്തീന്‍ കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രയേല്‍ ആക്രമണം നടത്തില്ലെന്ന വ്യവസ്ഥയോടെയാണ് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ഇസ്രയേല്‍ പലസ്തീന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കില്ല, പലസ്തീന്‍കാരെ ഭീഷണിപ്പെടുത്തില്ല, പലസ്തീന്‍ നേതാക്കളെ വകവരുത്തില്ല എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തലെന്ന് പ്രസ്താവനയില്‍ പറയുന്നു. മറിച്ചാണെങ്കില്‍ ഒരു ഇസ്രയേലിയും വീട്ടില്‍ സ്വസ്ഥമായി ഉറങ്ങില്ല. - പ്രസ്താവന വിശദമാക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X