നേപ്പാള്‍: കൂട്ടക്കൊലയെ കുറിച്ച് അന്വേഷണം
കാഠ്മണ്ഡു: നേപ്പാളില്‍ രാജാവിനെയും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളെയും കൂട്ടക്കൊല ചെയ്ത സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ പുതിയ രാജാവ് ജ്ഞാനേന്ദ്ര ഉത്തരവിട്ടു.
സ്റേറ്റ് റേഡിയോവിലാണ് രാജാവ് ഇക്കാര്യം അറിയിച്ചത്. കമ്മിഷന്‍ മൂന്ന് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അന്വേഷണം നടത്തുന്ന കമ്മിഷനില്‍ മൂന്നംഗങ്ങളാണുള്ളത്. ചീഫ് ജസ്റിസ് കേശവ് പ്രസാദ് ഉപാധ്യയുടെ നേതൃത്വത്തിലാണ് കമ്മിഷന്‍. പാര്‍ലമെന്റ് സ്പീക്കര്‍ താര നാഥ് റാണ ഭട്ട്, പ്രതിപക്ഷനേതാവ് മാധവ് കുമാര്‍ എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങള്‍.












Click it and Unblock the Notifications