ജ്ഞാനേന്ദ്രയ്ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം
കാഠ്മണ്ഡു: പുതിയ നേപ്പാള്‍ രാജാവിനെതിരെ നേപ്പാളിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയില്‍ നിന്നും വിമര്‍ശനമുയരുന്നു. അദ്ദേഹം ഒരു ഏകാധിപതിയെപ്പോലെ തീരുമാനമെടുക്കുന്നുവെന്ന വിമര്‍ശനമാണ് ജൂണ്‍ അഞ്ച് ചൊവാഴ്ച നേപ്പാളിലെ കമ്മ്യൂണിസ്റ് പാര്‍ട്ടി-യുനൈറ്റഡ് മാര്‍ക്സിസ്റ്-ലെനിനിസ്റ് (സിപിഎന്‍-യുഎംഎല്‍) നേതാവ് മാധവ് കുമാര്‍ നേപ്പാള്‍ ഉയര്‍ത്തിയിരിക്കുന്നത്.
നേപ്പാളിലെ രാജകുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിയോഗിച്ച മൂന്നംഗസമിതിയില്‍ പേരുള്‍പ്പെടുത്തുന്നതിന് മുന്‍പ് തന്നോടാലോചിച്ചില്ലെന്നാണ് മാധവ്കുമാറിന്റെ വിമര്‍ശനം. ഏകപക്ഷീയമായാണ് അന്വേഷണസമിതിയിലെ മൂന്നംഗങ്ങളുടെയും പേരുകള്‍ അദ്ദേഹം പ്രഖ്യാപിച്ചത്. മാത്രമല്ല, ഭരണഘടനാപരമായി ഇത്തരം അന്വേഷണങ്ങള്‍ക്ക് ഉത്തരവിടേണ്ടത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പാര്‍ട്ടിയുടെ ഒരു അടിയന്തരയോഗം നടക്കുകയാണെന്നും അതിനു ശേഷം ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുമെന്നും മാധവ്കുമാര്‍ പറഞ്ഞു. മൂന്നംഗസമിതിയുടെ അധ്യക്ഷന്‍ ജഡ്ജി ഉപാധ്യായയെ മാധവ് കുമാര്‍ തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
മാത്രമല്ല, ഈ സമിതിയില്‍ നേപ്പാള്‍ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്രാളയുടെ പേര് ഉള്‍പ്പെടുത്തണമെന്നത് നേപ്പാളിന്റെ ആവശ്യമായിരുന്നെന്നും മാധവ് കുമാര്‍ വിമര്‍ശിക്കുന്നു. മാധവ് കുമാറിന്റെ സിപിഎന്‍- യുഎംഎല്‍ എന്ന പാര്‍ട്ടി അന്വേഷണകമ്മീഷനുമായി നിസ്സഹകരിച്ചാല്‍ അത് സര്‍ക്കാര്‍ വിരുദ്ധ കലാപത്തിന് ആക്കം കൂട്ടുമെന്ന് കരുതുന്നു. ഇതിനകം നേപ്പാള്‍ കലാപത്തില്‍ 12 പേര് മരിച്ചിരുന്നു.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications