കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീഗാലാന്റിന് മലിനീകരണ നിയന്ത്രണ അവാര്‍ഡ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മലിനീകരണ നിയന്ത്രണത്തിനുള്ള സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെ അവാര്‍ഡ് വീഗാലാന്റ് അമ്യൂസ്മെന്റ് പാര്‍ക്കിന് സമ്മാനിച്ചു. ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് ചൊവാഴ്ച നടന്ന ചടങ്ങിലാണ് അവാര്‍ഡ് നല്‍കിയത്.

തിരുവനന്തപുരത്ത് ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ വീഗാലാന്റിന് വേണ്ടി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തിരുവനനന്തപുരം മേയര്‍ പ്രൊഫ. ജെ. ചന്ദ്രയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. 15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഇടത്തരം വ്യവസായങ്ങളുടെ ശ്രേണിയിലാണ് വീഗാലാന്റ് അവാര്‍ഡ് കരസ്ഥമാക്കിയത്. ഈ ശ്രേണിയില്‍ രണ്ടാം സമ്മാനം തേക്കടിയിലെ ടാജ് റിട്രീറ്റ് നേടി.

മലിനീകരണ നിയന്ത്രണത്തിനുള്ള വന്‍കിട വ്യവസായങ്ങള്‍ക്കുള്ള അവാര്‍ഡ് ഉദ്യോഗമണ്ഡലിലുള്ള ഫാക്ടിന്റെ പെട്രോ കെമിക്കല്‍ ഡിവിഷന് ലഭിച്ചു. 25,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

വീഗാലാന്റില്‍ മലിനീകരണ നിയന്ത്രണത്തിനായി ലോകോത്തരസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് കൊച്ചൗസേപ്പ് മലയാളം ഇന്ത്യാഇന്‍ഫോയോട് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X