പ്രധാനമന്ത്രിക്ക് വ്യാഴാഴ്ച ശസ്ത്രക്രിയ
മുംബൈ: പ്രധാനമന്ത്രി വാജ്പേയിയുടെ വലതുകാല്‍മുട്ടിന് ജൂണ്‍ ഏഴ് വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തും. മുംബൈയിലെ ബീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ.
നേരത്തെ വാജ്പേയിയുടെ ഇടതുകാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയിരുന്ന ഡോ.ചിത്തരജ്ഞന്‍ റണാവത്താണ് വലതുകാല്‍മുട്ടിനും ശസ്ത്രക്രിയ നടത്തുന്നത്. റണാവത്ത് ചൊവാഴ്ച മുംബൈയിലെത്തി.
ബുധനാഴ്ച 12 മണിക്ക് വാജ്പേയി മുംബൈയിലെത്തും. പ്രാഥമികപരിശോധനയ്ക്കായി ബുധനാഴ്ച തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
കാല്‍മുട്ടിലെ തരുണാസ്ഥി തേയുന്നതിനാല്‍ കൃത്രിമ കാല്‍മുട്ട് വെച്ചുപിടിപ്പിക്കുന്നതിനാണ് വാജ്പേയിക്ക് ശസ്ത്രക്രിയ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10നാണ് അദ്ദേഹത്തിന്റെ ഇടതുകാലിന് ഇതേ ശസ്ത്രക്രിയ നടത്തിയത്.












Click it and Unblock the Notifications