ശസ്ത്രക്രിയയ്ക്കായി പ്രധാനമന്ത്രിയെത്തി
മുംബൈ: ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നടത്തുന്ന ശസ്ത്രക്രിയക്കായി വാജ്പേയി ജൂണ്‍ ആറ് ബുധനാഴ്ച മുംബൈയിലെത്തി. പ്രധാനമന്ത്രി വാജ്പേയിയുട വലതു കാല്‍മുട്ടിന് നടത്തുന്ന ശസ്ത്രക്രിയക്കു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്ന് ഡോ.നന്ദു ലോദ് അറിയിച്ചു.
ശസ്ത്രക്രിയയില്‍ ഡോ.ചിത്തരഞ്ജന്‍ റണാവത്തിന്റെ സഹായിയാണ ്നന്ദു ലോദ്.ഓപ്പറേഷന്‍ തിയേറ്ററിലും മുറിയിലും പരമാവധി പരിചരണം വാജ്പേയിക്ക് ലഭ്യമാക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്ന് നന്ദു ലോദ് പറഞ്ഞു.
ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരുമടങ്ങുന്ന സംഘം വാജ്പേയിക്ക് വേണ്ട ശുശ്രൂഷയ്ക്ക് മേല്‍നോട്ടം വഹിക്കും. ഏഴ് പേരടങ്ങുന്ന സംഘമാണ് വാജ്പേയിക്ക് ശസ്ത്രക്രിയ നടത്തുന്നത്.












Click it and Unblock the Notifications