നിയമവാഴ്ച നടപ്പാക്കും: ആന്റണി
തിരുവനന്തപുരം: കാസര്‍കോടും നാദാപുരത്തും നിയമവാഴ്ച നടപ്പാക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ഇത്രയും നാള്‍ ഇവിടങ്ങളില്‍ സ്ഥിതിഗതികള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ ആറ് ബുധനാഴ്ച നിയമസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമവാഴ്ച നടപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസ് സേനയില്‍ ഉന്നതതലങ്ങളില്‍ അഴിച്ചുപണി നടത്തിയിട്ടുണ്ട്. ഉത്തരമേഖലാ ഡിഐജിയായി വിന്‍സന്റ് എ പോളിനെ നിയമിച്ചു.
ഇപ്പോഴത്തെ ഡിഐജി കൃഷ്ണമൂര്‍ത്തിയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കേണ്ട കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications