അടുത്ത നിയമസഭാ സമ്മേളനം ജൂണ്‍ 29ന്
തിരുവനന്തപുരം: സ്പീക്കറെയും പ്രതിപക്ഷനേതാവിനെയും തിരഞ്ഞെടുത്തതോടെ 11-ാം നിയമസഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറ് ബുധനാഴ്ച അവസാനിച്ചു. അടുത്ത സമ്മേളനം ജൂണ്‍ 29 വെള്ളിയാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും.
ചൊവാഴ്ച തുടങ്ങിയ ആദ്യസമ്മേളനത്തില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയായിരുന്നു ആദ്യദിവസം നടന്നത്. രണ്ടാം ദിവസമായ ബുധനാഴ്ച സ്പീക്കറായി വക്കം പുരുഷോത്തമനെ തിരഞ്ഞെടുത്തു.
പിന്നീട് പ്രതിപക്ഷനേതാവായി സിപിഎമ്മിന്റെ നിയമസഭാ കക്ഷിനേതാവ് വി.എസ്. അച്യുതാനന്ദനെ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അംഗീകരിച്ചു.












Click it and Unblock the Notifications