Get Updates
Get notified of breaking news, exclusive insights, and must-see stories!

13 ജില്ലകളില്‍ പുതിയ കളക്ടര്‍മാര്‍

തിരുവനന്തപുരം: ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലാ കളക്ടര്‍മാരെയും മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജൂണ്‍ ആറ് ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി എ.കെ. ആന്റണി വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.

കെ.ആര്‍. ജ്യോതിലാലാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍. കൊല്ലത്ത് ആശാ തോമസും എറണാകുളത്ത് ഗ്യാനേഷ് കുമാറും കളക്ടര്‍മാരായി സ്ഥാനമേല്‍ക്കും. തൃശൂരില്‍ ടി.ഒ. സൂരജും കോഴിക്കോട്ട് വിശ്വനാഥ് സിന്‍ഹയുമായിരിക്കും കളക്ടര്‍മാര്‍. കോഴിക്കോട് ജില്ലാ കളക്ടറായ ഉഷാ ടൈറ്റസിനെ പാലക്കാട്ടേക്ക് മാറ്റിയിട്ടുണ്ട്.

പുതിയ കളക്ടര്‍മാര്‍


തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന എസ്. ശ്രീനിവാസനെ സര്‍വെ ആന്റ് ലാന്‍ഡ് റിക്കാര്‍ഡ്സ് ഡയറക്ടറായി നിയമിച്ചു. പി.എച്ച് കുര്യനായിരിക്കും പുതിയ റവന്യൂ സ്പെഷ്യല്‍ സെക്രട്ടറി. അല്‍കേഷ് കുമാര്‍ സിന്‍ഹയെ കോളജ് വിദ്യാഭ്യാസ ഡയറക്ടറായും പി.സി. ജോണിനെ രജിസ്ട്രേഷന്‍ ഐ.ജിയായും കെ.ആര്‍. വിശ്വംഭരനെ പഞ്ചായത്ത് ഡയറക്ടറായും നിയമിച്ചു.

സ്പോര്‍ട്സ് യുവജനകാര്യ ഡയറക്ടര്‍ വി.എസ്. മാവോജിയും ഡി.പി.ഇ.പി. പ്രോജക്ട് ഓഫീസര്‍ പി.അര്‍ജുനനും ആയിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+