തോല്‍വി സര്‍ക്കാരിന്റെ വീഴ്ച മൂലം: സിപിഐ
തിരുവനന്തപുരം: നായനാര്‍ സര്‍ക്കാരിന്റെ വീഴ്ച മൂലമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോല്‍ക്കാനിടയായതെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തിയതായി അറിയുന്നു.
തിരുവനന്തപുരത്ത് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും ഈ അഭിപ്രായത്തെ പിന്തുണച്ചിട്ടുണ്ട്. എല്‍ഡിഎഫിന്റെ പരാജയത്തിന് പ്രധാനമായും നാല് കാരണങ്ങളാണ് സംസ്ഥാന കൗണ്‍സില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
1. പൊലീസിന്റെ അമിതമായ രാഷ്ട്രീയവല്‍ക്കരണം
2. മുന്നണിയെ വിശ്വാസത്തിലെടുക്കാതെ സിപിഎം പ്രകടിപ്പിച്ച വല്യേട്ടന്‍ മനോഭാവം
3. ഘടകകക്ഷികളോട് സിപിഎം പ്രകടിപ്പിച്ച ധിക്കാരമനോഭാവം
4. സിപിഎം സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ സിഐടിയുവിന്റെ നിലപാട്.
കൗണ്‍സില്‍ യോഗത്തില്‍ എം. സുകുമാരപിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, പി.കെ. വാസുദേവന്‍ നായര്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. കൗണ്‍സില്‍ യോഗം വ്യാഴാഴ്ചയും തുടരും.












Click it and Unblock the Notifications