പത്മനാഭന്റെ നിയമനത്തിനെതിരെ ഹര്‍ജി
കൊച്ചി: ആര്‍.പത്മനാഭനെ സംസ്ഥാന ലോ ആന്റ് ഓര്‍ഡര്‍ ഡിജിപിയായി നിയമിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് ഡിജിപി ആര്‍.സി.പിനായര്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ എറണാകുളം ബെഞ്ച് ജൂണ്‍ ആറ് ബുധനാഴ്ച വാദം കേള്‍ക്കുന്നു.
അഴിമതിയുടെയും വഴിവിട്ട ബന്ധങ്ങളുടെയും പേരില്‍ വിജിലന്‍സ് അന്വേഷണത്തെ നേരിടുന്ന പത്മനാഭനെ ലോ ആന്റ് ഓര്‍ഡര്‍ ഡിജിപിയായി നിയമിച്ചത് സംസ്ഥാനത്തെ പൊലീസിന്റെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുമെന്ന് ആര്‍.സി.പി.നായര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
തന്നെ ലോ ആന്റ് ഓര്‍ഡര്‍ ഡിജിപിയായി നിയമിക്കാനുള്ളനിര്‍ദേശത്തെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ എതിര്‍ത്തതുകൊണ്ടു മാത്രമാണ് മന്ത്രിസഭായോഗം അംഗീകരിക്കാതെ പോയതെന്നും ഹര്‍ജിയില്‍ പറയുന്നു. ഗ്രാഫൈറ്റ് കേസില്‍ ഉള്‍പ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഗണേഷ് കുമാറിന്റെ അഛനായ മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കാന്‍ താന്‍ തയ്യാറാവാഞ്ഞതുകൊണ്ടാണ് തന്റെ നിയമനത്തെ ഗണേഷ് കുമാര്‍ എതിര്‍ത്തതെന്നാണ് നായരുടെ ആരോപണം.












Click it and Unblock the Notifications