മുഖ്യമന്ത്രി വിശദീകരണം നല്കണം: പിണറായി
കോഴിക്കോട്: നാദാപുരത്തെ അക്രത്തെപ്പറ്റി മുഖ്യമന്ത്രി വിശദീകരണം നല്കണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ജൂണ്‍ ആറ് ബുധനാഴ്ച നാദാപുരം സന്ദര്‍ശിച്ച ശേഷം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ആക്രമണത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. നാദാപുരത്ത് ഒട്ടേറെപ്പേരുടെ സ്വത്തിനും സമ്പത്തിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഒട്ടേറെപ്പേര്‍ നാളുകളായി ദുരിതാശ്വാസകേന്ദ്രങ്ങളില്‍ കഴിയുകയാണ്. അവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ല. ഇവരെ പുനരധിവസിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications