കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിവിന്റെ ആദ്യാക്ഷരം തേടി...

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളും ജൂണ്‍ ആറ് ബുധനാഴ്ച തുറന്നു. അറിവിന്റെ ആദ്യാക്ഷരം തേടി നവാഗതരായി ഒന്നാംക്ലാസ്സുകളില്‍ നാലര ലക്ഷം കുട്ടികളാണ് ഇക്കുറി എത്തിയത്.

ആകെ 52 ലക്ഷം വിദ്യാര്‍ത്ഥികളാണ് സ്കൂളുകളില്‍ എത്തിയത്. പരാതികളുമായാണ് പല സ്കൂളുകളും കുട്ടികളെ കാത്തിരുന്നത്. അറ്റകുറ്റപ്പണികള്‍ നടത്താതെ ചോര്‍ന്നലിക്കുന്ന സ്കൂളുകള്‍ നൂറുകണക്കിനുണ്ട്. തിരഞ്ഞെടുപ്പും നേരത്തെയെത്തിയ മഴയുമാണ് സ്കൂളധികൃതര്‍ക്ക് അറ്റകുറ്റപ്പണികള്‍ തുടങ്ങാന്‍ തടസ്സമായത്.

കുട്ടികളില്ലാതെ ഏതാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്കൂളുകളും ധാരാളമാണ്. സംസ്ഥാനത്താകെ ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്ന 900 സ്കൂളുകളുണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണക്ക്.

പാഠപുസ്തകങ്ങള്‍ എത്തിയിട്ടില്ലെന്നതാണ് മറ്റൊരു തലവേദന. പാഠപുസ്തകങ്ങള്‍ അച്ചടിക്കാനുള്ള പ്രസ്സുകളില്‍ അച്ചടിക്കടലാസ് എത്തിയില്ലെന്നതാണ് ഏറ്റവും വലിയ തലവേദനയായിരിക്കുന്നത്. കൊച്ചിയിലെ ബുക്ക് പബ്ലിഷിംഗ് സൊസൈറ്റിയിലാണ് പാഠപുസ്തകങ്ങളുടെ പ്രധാന അച്ചടി നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങേണ്ട അച്ചടി ഇക്കുറി നവമ്പറിലാണ് ആരംഭിച്ചത്. ആറു ലക്ഷത്തിലധികം പുസ്തകങ്ങള്‍ ഇനിയും അച്ചടിക്കാനുണ്ട്.

അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ ഇനിയും മുഴുവനായി എത്തിയിട്ടില്ല. എട്ടാം ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ മാറിയിട്ടുള്ളതിനാല്‍ ഇവയുടെ അച്ചടിയും പൂര്‍ത്തിയായിട്ടില്ല. ഇനി സ്കൂള്‍ തുറന്ന് രണ്ടു മാസം കഴിഞ്ഞാലും മുഴുവന്‍ ടെസ്റ് പുസ്തകങ്ങള്‍ എത്തുമോ എന്ന കാര്യത്തില്‍ സംശയം ബാക്കി നില്ക്കുന്നു. അധ്യാപകര്‍ക്കുള്ള ഹാന്റ് ബുക്കുകളുടെയും അച്ചടി പൂര്‍ത്തിയായിട്ടില്ലത്രെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X