വക്കത്തെ സ്പീക്കറായി തിരഞ്ഞെടുത്തു
തിരുവനന്തപുരം: കോണ്‍ഗ്രസ് ഐയിലെ വക്കം പുരുഷോത്തമനെ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. ജൂണ്‍ ആറ് ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.കെ.ബാലനെയാണ് വക്കം പുരുഷോത്തമന്‍ പരാജയപ്പെടുത്തിയത്.
വക്കം പുരുഷോത്തമന് 95 വോട്ടും ടി.കെ.ബാലന് 39 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. നാല് അംഗങ്ങള്‍ സഭയിലുണ്ടായിരുന്നില്ല. രാവിലെ ഒമ്പതു മണിക്കാണ് വോട്ടെടുപ്പ് നടന്നത്.
വക്കത്തിന്റെ പോളിംഗ് ഏജന്റ് എം.എം. ഹസ്സനും ടി.കെ. ബാലന്റെ പോളിംഗ് ഏജന്റ് കെ.രാധാകൃഷ്ണനുമായിരുന്നു. വക്കത്തെ സ്പീക്കറായി തിരഞ്ഞെടുത്തുവെന്ന വിവരം പ്രോടെം സ്പീക്കര്‍ കെ.നാരായണക്കുറുപ്പ് സഭയെ അറിയിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി എ.കെ.ആന്റണിയും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ചേര്‍ന്ന് വക്കത്തെ സ്പീക്കറുടെ ചേംബറിലേക്ക് നയിച്ചു.
രണ്ടാം തവണയാണ് വക്കം പുരുഷോത്തമന്‍ സ്പീക്കറാവുന്നത്. 82 മുതല്‍ രണ്ട് വര്‍ഷ ക്കാലയളവിലാണ് വക്കം സ്പീക്കറായിരുന്നത്. ആറ്റിങ്ങലില്‍ നിന്നുള്ള അംഗമായ വക്കം ഇത് അഞ്ചാം തവണയാണ് നിയമസഭാംഗമാവുന്നത്.












Click it and Unblock the Notifications