കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലികള്‍ കിഴക്കന്‍ ലങ്കയില്‍ ഭീതിവിതയ്ക്കുന്നു

  • By Staff
Google Oneindia Malayalam News

കൊളംബോ: കിഴക്കന്‍ ലങ്കയില്‍ ജൂണ്‍ ആറ് ബുധനാഴ്ച പുലികള്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. പട്ടാളക്കാരും 23 പേര്‍ക്ക് മുറിവേറ്റു.

ഇവിടെ മുസ്ലീമുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ഗ്രാമത്തിലായിരുന്നു പുലികളുടെ ആക്രമണം. ഇതോടെ ഇവിടെ ശ്രീലങ്കന്‍ പട്ടാളം കാവല്‍ ശക്തമാക്കി.

ജൂണ്‍ അഞ്ച് ചൊവാഴ്ച പുലികളുമായി നടത്തിയ പോരാട്ടത്തില്‍ ഏഴ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. പുലികളുടെ റേഡിയോ സന്ദേശങ്ങള്‍ പിടിച്ചെടുത്തതില്‍ നിന്നും ഏകദേശം 12 പുലികളും കൊല്ലപ്പെട്ടെന്ന് കരുതുന്നു. മുസ്ലിം ഗ്രാമമായ കഹവട്ടാമുനൈയില്‍ പുലികള്‍ 100 മോര്‍ട്ടാര്‍ ബോംബുകള്‍ വിക്ഷേപിക്കുകയുണ്ടായി.

ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ സ്വാതന്ത്യ്രം നേടാനുള്ള ശ്രമം പുലികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ശ്രീലങ്കയില്‍ സമാധാനം സൃഷ്ടിക്കാനുള്ള നോര്‍വെയുടെ ശ്രമം എവിടെയുമെത്താതെ നില്ക്കുകയാണ്. സമാധാനചര്‍ച്ചയ്ക്ക് മുന്നോടിയായി എല്‍ടിടിഇയുടെ മേലുള്ള നിരോധനം പിന്‍വലിക്കണമെന്നതാണ് പുലികളുടെ ആവശ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X