കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഠ്മണ്ഡുവില്‍ കര്‍ഫ്യൂ പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

കാഠ്മണ്ഡു: കാഠ്മണ്ഡുവില്‍ വ്യാപകമായ അക്രമത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ജൂണ്‍ ആറ് ബുധനാഴ്ച രാവിലെ പിന്‍വലിച്ചു. തിങ്കളാഴ്ച വൈകുന്നേരം തൊട്ടാണ് കാഠ്മണ്ഡുവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്.

അക്രമം ഉണ്ടാവുകയാണെങ്കില്‍ കര്‍ഫ്യൂ വീണ്ടും ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. രാജകുടുംബം കൂട്ടക്കൊല ചെയ്യപ്പെടുകയും പുതിയ രാജാവ് അധികാരമേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് തെരുവിലിറങ്ങിയ ജനക്കൂട്ടം അക്രമാസക്തമായതിനെ തുടര്‍ന്നാണ് കാഠ്മണ്ഡുവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

കര്‍ഫ്യൂ പിന്‍വലിച്ചതിനു ശേഷം കാഠ്മണ്ഡു പതുക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. പൊലീസും പ്രകടനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആറ് പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്.

അതിനിടെ രാജകുടുംബത്തിനെതിരെ നടന്ന അക്രമത്തില്‍ പരിക്കേറ്റ റാണി കോമള്‍ ലക്ഷ്മി ദേവി ഷായുടെയും രാജകുമാരി ശോഭ രാജ്യ ലക്ഷ്മി ദേവിയുടെയും നില മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X