വാജ്പേയിയുടെ കാല്‍മുട്ടിന്് ശസ്ത്രക്രിയ നടത്തി
മുംബൈ: പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ വലതുകാല്‍മുട്ടിന് ജൂണ്‍ ഏഴ് വ്യാഴാഴ്ച രാവിലെ ശസ്ത്രക്രിയ നടത്തി. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
രാവിലെ 8.45ഓടെയാണ് ശസ്ത്രക്രിയ തുടങ്ങിയത്. ശസ്ത്രക്രിയ ഒരു മണിക്കൂറോളം നീണ്ടുനിന്നു. അമേരിക്കയില്‍ സ്ഥിരതമാസമാക്കിയ ഡോ.ചിത്തരഞ്ജന്‍ റണാവത്താണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയെ കുറിച്ചുള്ള വിശദാംസങ്ങള്‍ വ്യാഴാഴ്ച വൈകുന്നേരം റണാവത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും.
കേന്ദ്രമന്ത്രിമാരായ എല്‍.കെ.അദ്വാനിയും പ്രമോദ് മഹാജനും ആശുപത്രിയിലെത്തിയിട്ടുണ്ട്. രാവിലെ 6.30ന് ഉണര്‍ന്ന വാജ്പേയിയെ ഏഴ് മണിക്ക് മഹാജനും 7.30ന് അദ്വാനിയും സന്ദര്‍ശിച്ചു.












Click it and Unblock the Notifications