Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യന്‍ വികസന ബാങ്ക് 3,500 കോടി നല്‍കും

തിരുവനന്തപുരം: അടുത്ത നാല് വര്‍ഷത്തെ സമഗ്രവികസനത്തിനായി കേരളത്തിന് ഏഷ്യന്‍ വികസന ബാങ്ക് 3,500 കോടി രൂപ നല്‍കും. ജൂണ്‍ ഏഴ് വ്യാഴാഴ്ച മുഖ്യമന്ത്രി ബാങ്ക് പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

വ്യവസായം, വിവരസാങ്കേതികവിദ്യ, ടൂറിസം, ഗതാഗതം, വാര്‍ത്താ വിനിമയം എന്നീ മേഖലകളുടെ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്ന് ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സാമ്പത്തിക പുന:ക്രമീകരണത്തിലൂടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആന്റണി പറഞ്ഞു. കടുത്ത സാമ്പത്തിക അച്ചടക്കം തന്നെ ഇതിനായി വേണം. സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ കുറിച്ച് അടുത്തുതന്നെ ധവളപത്രം ഇറക്കും.

സ്വകാര്യമേഖലയുടെ നിക്ഷേപം കൂടുതലായി ക്ഷണിക്കും. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഗുണം ചെയ്യും. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ പുന:ക്രമീകരിച്ച് ലാഭത്തിലാക്കാന്‍ ശ്രമിക്കുമെന്നും ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+