Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസാദിനെ മാറ്റാന്‍ ആന്റണി വിഭാഗം

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിനെ കേരളത്തിന്റെ ചുമതലയില്‍ നിന്നൊഴിവാക്കാന്‍ ആന്റണി വിഭാഗം കരുക്കള്‍ നീക്കുന്നു. കെ. മുരളീധരനെ കെപിസിസി പ്രസിഡന്റായി അവരോധിച്ചതിന് പിന്നില്‍ ഗുലാംനബി ആസാദാണ് പ്രവര്‍ത്തിച്ചതെന്ന് ആന്റണി വിഭാഗം കരുതുന്നു.

തെന്നല ബാലകൃഷ്ണപിള്ളയെ ഒഴിവാക്കി, കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുരളീധരനെ അവരോധിച്ച രീതിയോട് ആന്റണിവിഭാഗത്തിന് യോജിപ്പില്ല. ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ മെയ് 17 ന് തന്നെയായിരുന്നു മുരളീധരന്‍ കെപിസിസി പ്രസിഡന്റായത്.

ഈ പ്രശ്നം സംബന്ധിച്ച് എഐസിസി അധ്യക്ഷ സോണിയാഗാന്ധിയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. തെന്നല ബാലകൃഷ്ണപിള്ളയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്ത രീതിയോട് ഞങ്ങള്‍ക്കെതിര്‍പ്പുണ്ട്. ഇക്കാര്യം ഞങ്ങള്‍ സോണിയാഗാന്ധിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. - ഉമ്മന്‍ചാണ്ടി പറഞ്ഞു.

എന്നാല്‍ ആസാദിനെ കേരളത്തിന്റെ ചുമതലയില്‍ നിന്നൊഴിവാക്കാനുള്ള നീക്കങ്ങളെ കരുണാകരന്‍ തള്ളിക്കളഞ്ഞു. കരാറിനെപ്പറ്റി കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. ഒരു ഗ്രൂപ്പിന് മുഖ്യമന്ത്രി പദം നല്കിയാല്‍ മറുഗ്രൂപ്പിന് കെപിസിസി പ്രസിഡന്റ് പദവി നല്കും. നേരത്തെ ധാരണയിലെത്തിയ കാര്യമായതിനാല്‍ അതിനെച്ചൊല്ലി ഇനി വഴക്കുകൂടുന്നതില്‍ അര്‍ത്ഥമില്ല. - കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+