Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് ജീവനക്കാരുടെ പണിമുടക്കിന് അവധി

തിരുവനന്തപുരം: യുഡിഎഫ് ജീവനക്കാര്‍ പണിമുടക്കിയ ദിവസം അവധിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. യുഡിഎഫ് അനുഭാവമുള്ള സംഘടനകളില്‍ പെട്ട സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പണിമുടക്കിയ ദിവസങ്ങളാണ് ആന്റണിസര്‍ക്കാര്‍ അവധി ദിവസങ്ങളാക്കി മാറ്റിയത്.

ജൂണ്‍ ഏഴ് വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ജനവരി, ഫിബ്രവരി മാസങ്ങളിലായി ഒട്ടാകെ രണ്ട് ദിവസങ്ങളാണ് സെക്രട്ടേറിയറ്റിലെ യുഡിഎഫ് ജീവനക്കാര്‍ പണിമുടക്ക് നടത്തിയത്.

നേരത്തെ യുഡിഎഫ് ജീവനക്കാരുടെ ഈ പണിമുടക്ക് ഡയസ്നോണ്‍ ആയി നായനാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫ് അനുഭാവ സംഘടനകളിലെ ജീവനക്കാര്‍ പണിമുടക്കിയ ദിവസം അവധി അനുവദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+