കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി.ജെ. ജോസഫ് പാര്‍ട്ടി ചെയര്‍മാന്‍

  • By Staff
Google Oneindia Malayalam News

കോട്ടയം: മുന്‍ മന്ത്രി പി.ജെ. ജോസഫിനെ കേരളാ കോണ്‍ഗ്രസ് ( ജോസഫ് ) പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തു. ജൂണ്‍ ഏഴ് വ്യാഴാഴ്ച പത്തനംതിട്ട ജില്ലയിലെ ചരല്‍ക്കുന്നില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗമാണ് ജോസഫിനെ ചെയര്‍മാനായി തിരഞ്ഞെടുത്തത്.

1996ല്‍ മന്ത്രിയായപ്പോഴാണ് ജോസഫ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്. അന്നുമുതല്‍ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്ന ഈപ്പന്‍ വര്‍ഗീസിനെ വര്‍ക്കിംഗ് ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടുണ്ട്.

ഈ തിരഞ്ഞെടുപ്പിലെ പരാജയകാരണവും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. നായനാര്‍ സര്‍ക്കാരിന്റെ ധനകാര്യവകുപ്പിലുള്ള കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്റെ തോല്വിക്ക് കാരണമായതെന്ന് കേരളാകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിലയിരുത്തി. കേരളാ കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പില്‍ പ്രാദേശികമായി നിലനിന്നിരുന്ന ചില അഭിപ്രായഭിന്നതകളും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് കാരണമായെന്നും യോഗം കണ്ടെത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X