കെ.കരുണാകരന് മില്ലെനിയം എക്സലന്‍സ് പുരസ്കാരം
തിരുവനന്തപുരം: മഹാത്മാഗാന്ധി സെന്റര്‍ ഒഫ് എക്സലന്‍സിന്റെ മില്ലെനിയം എക്സലന്‍സ് പുരസ്കാരത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ അര്‍ഹനായി.
ഒരു ലക്ഷം രൂപയും ഗാന്ധി ശില്പവും കീര്‍ത്തിപത്രവുമടങ്ങിയതാണ് പുരസ്കാരം അവാര്‍ഡ് ഒക്ടോബര്‍ മാസത്തില്‍ വിതരണം ചെയ്യും.
ഡോ.ടി.കെ.രവീന്ദ്രന്‍, പ്രൊഫ.ജി.കെ. ശക്തിധരന്‍, മോണ്‍.ഫെര്‍ഡിനന്റ് കായാവില്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതിയാണ് കരുണാകരനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ഭരണവൈദഗ്ധ്യവും കര്‍മോന്മുഖതയും ഒത്തിണങ്ങിയ നേതാവാണ് കരുണാകരനെന്ന് സമിതി വിലയിരുത്തി.












Click it and Unblock the Notifications