കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഒഴിവായി
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ പിളര്‍പ്പ് ഭീഷണി തത്കാലം ഒഴിവായി. കേരള കോണ്‍ഗ്രസ് പിളര്‍ത്തുമെന്ന് വെല്ലുവിളിച്ച സ്കറിയാ തോമസ് അവസാന നിമിഷം പിന്‍വാങ്ങി. മധ്യസ്ഥരുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് സ്കറിയാ തോമസ് പിന്‍വാങ്ങിയത്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന സ്കറിയാ തോമസിനെ സസ്പെന്റ് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചതിനെ തുടര്‍ന്നാണ് തോമസ് പിളര്‍പ്പ് ഭീഷണിയുയര്‍ത്തിയത്. ബുധനാഴ്ച തന്റെ തുടര്‍ന്നങ്ങോട്ടുള്ള പരിപാടികളെന്തെന്ന് വിശദീകരിക്കാന്‍ സ്കറിയാ തോമസ് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. അവസാന നിമിഷം അദ്ദേഹം വാര്‍ത്താസമ്മേളനം റദ്ദാക്കി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് സ്കറിയാ തോമസിനെ സസ്പെന്റ് ചെയ്യാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് തീരുമാനിച്ചത്.
Comments
Story first published: Thursday, June 7, 2001, 5:30 [IST]