ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ചിട്ടില്ല: മുരളി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാനനില കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന പൊലീസ് പരാജയപ്പെട്ടുവെന്ന വിമര്‍ശനം ഐ ഗ്രൂപ്പ് യോഗത്തില്‍ ഉയര്‍ന്നിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍.
പൊലീസ് സേനയെ അഴിച്ചുപണിയണമെന്ന നിര്‍ദേശം മാത്രമേ യോഗത്തിലുണ്ടായിട്ടുള്ളൂവെന്ന് മുരളീധരന്‍ പറഞ്ഞു. മറിച്ചുള്ള പ്രചാരണം ശരിയല്ല.
സിപിഎം തങ്ങളുടെ താത്പര്യങ്ങള്‍ക്കു വേണ്ടി നിലനിര്‍ത്തിയിരുന്ന പൊലീസ് സേന തന്നെയാണ് ഇപ്പോഴുമുള്ളത്. ഇതില്‍ ഉടന്‍ തന്നെ അഴിച്ചുപണി ഉണ്ടാവേണ്ടതുണ്ട്.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഗ്രൂപ്പിന്റെ പേരില്‍ തമ്മിലടിയില്ലെന്നും പ്രവര്‍ത്തകര്‍ കൂടുതല്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications