Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരം അക്രമം അണികളെ കൂടെ നിര്‍ത്താന്‍

നാദാപുരം: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് കഴിഞ്ഞ 20 വര്‍ഷമായി തുടരുന്ന അക്രമങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് യുഡിഎഫ്. അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ യുഡിഎഫ് പ്രതിനിധി സംഘമാണ് ജൂണ്‍ ഏഴ് വ്യാഴാഴ്ച ഈ ആവശ്യമുന്നയിച്ചത്.

കഴിഞ്ഞ 20 വര്‍ഷത്തെ അക്രമങ്ങളില്‍ ഒരു ഭാഗത്ത് മാര്‍ക്സിസ്റ് പാര്‍ട്ടി തന്നെയാണെന്ന് സംഘത്തെ നയിച്ച യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി എംഎല്‍എ ചൂണ്ടിക്കാട്ടി. അക്രമസംഭവങ്ങളെക്കുറിച്ച് സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് നല്‍കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിലെ തോല്വിയെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് അണികള്‍ കൊഴിഞ്ഞു പോകുമോ എന്ന ഭയമാണ് അക്രമം നടത്താന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. അണികളെ കൂടെ നിര്‍ത്താന്‍ വേണ്ടി സര്‍ക്കാരിനെതിരെ ആസൂത്രിത നീക്കം നടത്തുകയാണവര്‍ - ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിലെ പരാജയത്തിന് സിപിഎം സംസ്ഥാന ഘടകത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള സിപിഎം പൊളിറ്റ് ബ്യൂറോയുടെ തീരുമാനത്തെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ് നാദാപുരത്തെ അക്രമമെന്ന് സംഘത്തില്‍ അംഗമായ കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍ എം.പി. പറഞ്ഞു.

അക്രമം നടന്ന തെരുവം പറമ്പ്, വളയം, എടച്ചേരി തുടങ്ങിയ പ്രദേശങ്ങള്‍ യുഡിഎഫ് സംഘം സന്ദര്‍ശിച്ചു. മുസ്ലിംലീഗ് നേതാവ് മുഹമ്മദ് ബഷീര്‍, ജെഎസ്എസ് നേതാവ് ഉമേഷ് ചള്ളിയില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+