പ്ലസ് ടു അധ്യാപകര്‍ക്ക് ശമ്പളം നല്കും: മന്ത്രി
തിരുവനന്തപുരം: പ്ലസ് ടു അധ്യാപകര്‍ക്ക് ശമ്പളം നല്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്ലസ് ടു അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാത്ത സ്ഥിതിവിശേഷമുണ്ട്. ഇവര്‍ക്ക് ശമ്പളം നല്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം ജൂണ്‍ ഏഴ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാഠ്യപദ്ധതി മാറിയതുമൂലം പാഠപുസ്തകവിതരണത്തില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ മാര്‍മൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് ടു അധ്യാപകര്‍ക്ക് സെറ്റ ് പരീക്ഷായോഗ്യത നിര്‍ബന്ധമാണെന്ന നിബന്ധന പുന:പരിശോധിക്കും. ഓപ്പണ്‍ സ്കൂളുകളെ സ്വയംഭരണ സ്ഥാപനമാക്കി മാറ്റാനുള്ള നടപടികളെകുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യവകുപ്പ് എല്ലാ വകുപ്പുകളിലും നിയമനനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസവകുപ്പിനെ ഈ നിയമന നിരോധനത്തില്‍ നിന്നും ഒഴിവാക്കാന്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications