Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉടമ കപ്പല്‍ ഉപേക്ഷിച്ചു; ജീവനക്കാര്‍ യാതനയില്‍

കൊച്ചി: കടബാധ്യത മൂലം തുറമുഖം വിട്ടുപോകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ച കപ്പലിലെ ജീവനക്കാര്‍ കപ്പലുടമസ്ഥരുടെ അവഗണന മൂലം നരകയാതന അനുഭവിക്കുന്നു. കുടിവെള്ളം കിട്ടാന്‍ പോലും വിഷമിക്കുന്ന അവസ്ഥയിലാണ് കപ്പലിലെ മുപ്പത് ജീവനക്കാര്‍.

ഏപ്രില്‍ 10ന് 4550 ടണ്ണിന്റെ ഫോസ്ഫൈറ്റ് പാറയുമായി കൊച്ചി തുറമുഖത്തെത്തിയതായിരുന്നു വാല്‍ദ്-അല്‍-അഗൗസ് എന്ന കമ്പോഡിയന്‍ ചരക്കുകപ്പല്‍. കപ്പലുടമ കൊടുത്തുതീര്‍ക്കാനുള്ള കടം ഈടാക്കാന്‍ നിയമസഹായം തേടികൊണ്ട് അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് കപ്പല്‍ജീവനക്കാര്‍ കഷ്ടത്തിലായത്. കടബാധ്യത തീര്‍ക്കാതെ കപ്പല്‍ തുറമുഖം വിടരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

കടബാധ്യത തീര്‍ക്കാന്‍ കപ്പലിന്റെ ഉടമസ്ഥരായ അബുദാബിയിലെ സ്ഥാപനം തയ്യാറായില്ല. അതോടെ തുറമുഖത്തു തന്നെ കെട്ടിക്കിടക്കേണ്ടി വന്ന കപ്പല്‍ ജീവനക്കാര്‍ക്ക് കൈയിലെ പണവും തീര്‍ന്നതോടെ വെള്ളത്തിനും ഭക്ഷണത്തിനും തുറമുഖ അധികൃതരുടെ ദാക്ഷിണ്യം തേടേണ്ടിവന്നിരിക്കുകയാണ്.

മഴവെള്ളം ശേഖരിച്ചു കുടിക്കേണ്ട ഗതികേടിലാണ് കപ്പല്‍ ജീവനക്കാര്‍. തുറമുഖം അധികൃതരുടെയും സന്നദ്ധസംഘടനകളുടെയും കാരുണ്യത്തിലാണ് 30 ജീവനക്കാര്‍ ഇപ്പോള്‍ കഴിഞ്ഞുകൂടുന്നത്. പതിനൊന്ന് ഇന്ത്യക്കാരും എട്ട് പാക്കിസ്ഥാനികളും പത്ത് സുഡാനികളും ഒരു സൊമാലിയക്കാരനുമാണ് കപ്പലിലുള്ളത്. കപ്പലിന് പുറത്ത് വലിയ അക്ഷരങ്ങളില്‍ എഴുതിയ വാക്കുകളിലൂടെ പുറംലോകത്തോട് സഹായം അഭ്യര്‍ഥിക്കുകയാണ് ഇവര്‍.

അതേ സമയം ഇതുപോലുള്ള സംഭവങ്ങള്‍ തുറമുഖങ്ങളില്‍ ഉണ്ടാവുക സാധാരണമാണെന്ന് തുറമുഖം അധികൃതര്‍ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പും ഇതുപോലെ ഒരു കപ്പലിന് തുറമുഖം വിട്ടുപോകാനാവാതെ നില്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോള്‍ കപ്പലിലുള്ള ജീവനക്കാര്‍ക്ക് പരമാവധി മാനുഷികമായ പരിഗണനയാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+