For Daily Alerts
സിംബാബ്വെ മൂന്നിന് 65
ബുലാവായോ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റിന്റെ ഒന്നാം ദിവസമായ ജൂണ്‍ ഏഴ് വ്യാഴാഴ്ച ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ സിംബാബ്വെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുത്തു.
11 റണ്‍സോടെ അലിസ്റര്‍ കാംബലും റണ്ണൊന്നുമെടുക്കാതെ ആന്‍ഡി ഫ്ലവറുമാണ് ക്രീസില്‍. ഗേ വിറ്റാള്‍ (6), ഡിയോണ്‍ ഇബ്രാഹിം (12), സ്റുവര്‍ട്ട് കാര്‍ലൈല്‍ എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്.
നേരത്തെ ടോസ് നേടിയ സിംബാബ്വെ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്ക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം ടെസ്റ് ടീമില്‍ തിരിച്ചെത്തിയ മീഡിയം പേസര്‍ ആഷിഷ് നെഹ്റയാണ് ഗേ വിറ്റാളിന്റെ കുറ്റിതെറിപ്പിച്ച് ഇന്ത്യയ്ക്ക് ആദ്യവിക്കറ്റ് നേടിക്കൊടുത്തത്. ഡിയോണ്‍ ഇബ്രാഹിം റണ്ണൗട്ടായപ്പോള്‍ കാര്‍ലൈല്‍ സഹീര്‍ ഖാന്റെ പന്തില്‍ വി.വി.എസ് ലക്ഷ്മണിന്റെ കയ്യില്‍ ഒതുങ്ങി.
Story first published: Thursday, June 7, 2001, 5:30 [IST]