ബ്രിട്ടനില്‍ പോളിംഗ് തുടങ്ങി
ലണ്ടന്‍ : ബ്രിട്ടനില്‍ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് തുടങ്ങി. നാലുവര്‍ഷത്തിനു ശേഷമാണ് ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ ലേബര്‍ പാര്‍ട്ടിക്കാണ് വിജയസാധ്യത കല്പിക്കുന്നത്.
ജൂണ്‍ ഏഴ് വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് 40,000 പോളിംഗ് സ്റേഷനുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാത്രി പത്തിന് അവസാനിക്കും. 4.4 കോടി ജനങ്ങളാണ് വോട്ടര്‍മാരായി രജിസ്റര്‍ ചെയ്തതിട്ടുള്ളത്. ജൂണ്‍ എട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആദ്യ ഫലം പുറത്തു വരും.
ദി ടൈംസുംഡയ്ലി ടെലഗ്രാഫും നടത്തിയ സര്‍വേയില്‍ ബ്ലയറിന്റെ ലേബര്‍ പാര്‍ട്ടിക്കുതന്നെയാണ് വിജയസാധ്യത കല്പിക്കുന്നത്. ഈ സര്‍വേകള്‍ പ്രകാരം പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നില പരുങ്ങലിലാണ്. അതേ സമയം മൂന്നാമത്തെ പ്രധാന പാര്‍ട്ടിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് 18 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്ന് പറയുന്നു.












Click it and Unblock the Notifications