Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഫ്റ്റ്വെയര്‍ കയറ്റുമതി കൂടും: നാസ്കോം

ദില്ലി: ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ കയറ്റുമതി 43 ശതമാനം വര്‍ദ്ധിക്കുമെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്റ് സര്‍വീസ് കമ്പനീസ്(നാസ്കോം) അഭിപ്രായപ്പെട്ടു. 2001-2002ല്‍ ഇന്ത്യ 40,000 കോടി രൂപയിലധികം തുകയുടെ സോഫ്റ്റ്വെയര്‍ കയറ്റുമതി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍പന്തിയിലുള്ള 25 ഐടി കമ്പനികളുടെ ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളിലെ പ്രകടനം വച്ച് നോക്കിയാല്‍ സോഫ്റ്റ്വെയര്‍ കയറ്റുമതി 40,000 കോടിയിലധികമാകും- നാസ്കോം ചെയര്‍മാന്‍ ഫിറോസ് വാന്‍ഡ്രെവാല പറഞ്ഞു. 2001 ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നുമാസത്തെ കണക്കനുസരിച്ച് ഏകദേശം 9,000 കോടിയുടെ സോഫ്റ്റ്വെയര്‍ കയറ്റുമതി ഇന്ത്യ നടത്തിക്കഴിഞ്ഞു. സര്‍വകാല റിക്കാര്‍ഡാണിത്. ഇതില്‍ 65 ശതമാനവും നേടിയത് മുന്‍പന്തിയില്‍ നില്ക്കുന്ന 25 ഐടി കമ്പനികളാണ്.

ലോകമാകെ സോഫ്റ്റ്വെയര്‍മേഖല അല്പം മന്ദഗതിയിലാണിപ്പോള്‍. എന്നാല്‍ യുഎസിന് പുറത്തുള്ള വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകവഴിയും യുഎസിലെ സാമ്പത്തിക പ്രതിസന്ധി അധികം വൈകാതെ പരിഹരിക്കപ്പെടുമെന്നതുകൊണ്ടും ഇന്ത്യ 40,000 കോടിയെന്ന സോഫ്റ്റ്വെയര്‍ കയറ്റുമതി ലക്ഷ്യം നേടുമെന്നു തന്നെയാണ് നാസ്കോമിന്റെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+