കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ സ്ഫോടനം: നാല് മരണം

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: ശ്രീനഗറില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയുള്ള മുസ്ലിംകളുടെ ആരാധനാകേന്ദ്രമായ ഛരാര്‍ -എ -ഷറീഫില്‍ നടന്ന സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ നാലുപേരും സ്ത്രീകളാണ്.

കശ്മീരിലെ ദിവ്യനായ ഷെയ്ഖ് നൂര്‍ദ്ദീന്റെ കബറിടത്തില്‍ നമസ്കരിക്കാന്‍ വന്ന ഭക്തരാണ് കൊല്ലപ്പെട്ടവര്‍. സ്ഫോടനം മൂലം നൂറുകണക്കിന് ഭക്തര്‍ കബറിടത്തില്‍ നമസ്കരിക്കാതെ തന്നെ മടങ്ങിപ്പോയി. ചരിത്രത്തില്‍ ആദ്യമായാണ് ആരാധനയ്ക്ക് വന്ന ഭക്തര്‍ ഇവിടെ നിന്നും അതിനു കഴിയാതെ മടങ്ങിപ്പോകുന്നത്.

കബറിടത്തില്‍ പ്രാര്‍ത്ഥിക്കുകയായിരുന്ന ആരാധകര്‍ക്കു നേരെ ആരോ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. പരിക്കേറ്റവരെ മുഴുവന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു സ്ത്രീകള്‍ ആശുപത്രിയ്ക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരിച്ചത്. രണ്ടു പേര്‍ ആശുപത്രിയില്‍ എത്തിച്ച ഉടനെയും മരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X