ഗണേഷിനെതിരെ മാനനഷ്ടക്കേസ് കൊടുക്കും
തിരുവനന്തപുരം: ഗതാഗത മന്ത്രി ഗണേഷ്കുമാറിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാര്‍ പറഞ്ഞു. തന്നെ ക്രൈം പത്രാധിപര്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നെന്ന ഗണേഷ്കുമാറിന്റെ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ കേസ് കൊടുക്കുമെന്നാണ് നന്ദകുമാറിന്റെ താക്കീത്.
തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും ഗണേഷ്കുമാര്‍ പറഞ്ഞിരുന്നു. ഗണേഷ്കുമാറിനും അദ്ദേഹത്തിന്റെ അഛന്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും വേണ്ടി തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയ്യാറാവാഞ്ഞതിനാലാണ് അടിസ്ഥാനരഹിതമായ ഈ ആരോപണം ഉന്നയിച്ചതെന്ന് നന്ദകുമാര്‍ പറഞ്ഞു.
നേരത്തെ ഗണേഷിന്റെ വിവാഹമോചനവാര്‍ത്ത പ്രസിദ്ധീകരിക്കരുതെന്ന് ബാലകൃഷ്ണപിള്ള ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷം മന്ത്രി ഗണേഷ് വിളിച്ച് ഭാര്യയ്ക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുകയും ഇതിന് വേണ്ടി ലക്ഷങ്ങള്‍ തരാന്‍ തയ്യാറാണെന്ന് പറയുകയും ചെയ്തു. ഇതിന് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് തനിക്കെതിരെ ഗണേഷ്കുമാര്‍ ബ്ലാക്ക് മെയില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് നന്ദകുമാര്‍ പറഞ്ഞു.


Click it and Unblock the Notifications