മാവൂര്‍ ഗ്രാസിം: ജൂണ്‍ 10ന് ചര്‍ച്ച
കോഴിക്കോട്: മാവൂര്‍ ഗ്രാസിം ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുകയെ കുറിച്ച് തീരുമാനമെടുക്കാന്‍ ജൂണ്‍ 10 ഞായറാഴ്ച കൊച്ചിയില്‍ ത്രിതല ചര്‍ച്ച നടക്കും.
നേരത്തെ തിരുവനന്തപുരത്തു വച്ച് ലേബര്‍ കമ്മിഷണറുടെ ഓഫീസില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. യൂണിയന്‍ നേതാക്കളും എംഎല്‍എമാരായ ആര്യാടന്‍ മുഹമ്മദ്, ഇ.ടി.മുഹമ്മദ് ബഷീര്‍, ബിനോയ് വിശ്വം എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. മാനേജ്മെന്റും തൊഴിലാളി യൂണിയന്‍ നേതാക്കളും നഷ്ടപരിഹാരത്തെ സംബന്ധിച്ച് ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല.
ഇതുവരെ തൊഴില്‍ ചെയ്ത കാലവും വിരമിക്കുന്നതുവരെയുള്ള കാലവും കണക്കിലെടുത്ത് ഒരു വര്‍ഷം 25 ദിവസത്തെ ശമ്പളം എന്നനിലയ്ക്ക് നഷ്ടപരിഹാരം നല്കാന്‍ മാനേജ്മെന്റ് തയ്യാറാണ്. എന്നാല്‍ ഒരു വര്‍ഷം 120 ദിവസത്തെ ശമ്പളം എന്ന തോതില്‍ ഇതുവരെ ജോലിചെയ്ത കാലവും വിരമിക്കുന്നതുവരെയുള്ള കാലവും കണക്കിലെടുക്കണമെന്നാണ് യൂണിയന്‍ നേതാക്കളുടെ ആവശ്യം.












Click it and Unblock the Notifications