കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് മലയാളികളെ പുനരധിവസിപ്പിക്കണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്നും മടങ്ങിവന്നവരെ പുനരധിവസിപ്പിക്കാന്‍ ക്ഷേമപദ്ധതി നടപ്പാക്കണമെന്ന് ആള്‍ ഇന്ത്യാ ഗള്‍ഫ് റിട്ടേണീസ് അസോസിയേഷന്‍ കേരളാഘടകം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗള്‍ഫില്‍ നിന്നും മടങ്ങിവരുന്നവരില്‍ അധികവും വിദഗ്ധ തൊഴിലാളികളാണെങ്കിലും അതില്‍ പലര്‍ക്കും ഇന്ത്യയില്‍ അവസരങ്ങള്‍ കുറവാണെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.എ. സലാം പറഞ്ഞു.

ഗള്‍ഫില്‍ നിന്നും മടങ്ങിവന്നവര്‍ക്ക് സ്വന്തമായി വ്യവസായം തുടങ്ങാന്‍ സര്‍ക്കാര്‍ പണം നല്കണം. ഗള്‍ഫ് മലയാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഞങ്ങള്‍ ആവശ്യമാണെങ്കിലും ഞങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ഇനിയും തുടങ്ങിയിട്ടില്ല.- അദ്ദേഹം കുറ്റപ്പെടുത്തി.

ഗള്‍ഫ് മലയാളികളുടെ കുടുംബത്തിന് ദേശസാല്‍കൃത ബാങ്കുകള്‍ വഴി ആറുശതമാനം പലിശയ്ക്ക് ഒരു ലക്ഷം രൂപ വായ്പ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X