Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത ഗുരുവായൂരിലേക്ക് ആനയെ നല്കും

തൃശൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത ഗുരുവായൂരപ്പന് ആനയെ കാഴ്ചവയ്ക്കുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനാണ് ഗുരുവായൂരപ്പന് വഴിപാടായി ആനയെ നല്കുന്നത്. ജൂണ്‍ 10 ഞായറാഴ്ച ആനയെ നടയ്ക്കിരുത്തും. അന്ന് ജയലളിത നേരിട്ട് ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചാണ് ആനയെ നടയ്ക്കിരുത്തുക.

ഇതിനായി 12 വയസ്സുള്ള കിറങ്ങട കണ്ണന്‍ എന്ന ആനയെ വാങ്ങിക്കഴിഞ്ഞു. ചെന്നൈയില്‍ നിന്നും വന്ന മൃഗഡോക്ടര്‍മാരുടെ സംഘമാണ് ആനയെ പരിശോധിച്ചത്. 5.4 ലക്ഷം രൂപയ്ക്കാണ് ആനയെ വാങ്ങിയത്. ഗുരുവായൂരപ്പന് ആനയെ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നതായി ജൂണ്‍ മൂന്ന് ഞായറാഴ്ച ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പെ ജാതകം നോക്കിയ പരപ്പനങ്ങാടിയില്‍ നിന്നുള്ള ഒരു ജ്യോത്സ്യനാണ് ജയലളിതയോട് ആനയെ വഴിപാടായി നേരാന്‍ ഉപദേശിച്ചത്. ഈ ജ്യോത്സ്യന്‍ തന്നെയാണ് ആനയെ നടയ്ക്കിരുത്താനുള്ള ദിവസവും നിശ്ചയിച്ചത്.

തളിപ്പറമ്പിലുള്ള രാജരാജേശ്വരി ക്ഷേത്രത്തിലും ജയലളിതയ്ക്ക് വഴിപാടുണ്ട്. രാജാരാജേശ്വരി ക്ഷേത്രത്തില്‍ ജൂണ്‍ 10 ഞായറാഴ്ച രാത്രി എട്ടുമണിയോടെ ജയലളിത സന്ദര്‍ശിക്കുമെന്നറിയുന്നു. ശശികലയും ജയലളിതയെ അനുഗമിക്കും. ഗുരുവായൂരില്‍ നിന്നും മടങ്ങിവരും വഴി മലപ്പുറം ജില്ലയിലെ തിരൂരിലുള്ള ആലത്തൂര്‍ ക്ഷേത്രവും ജയലളിത സന്ദര്‍ശിക്കും.

ജയലളിത മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പരപ്പനങ്ങാടിയിലെ ജ്യോത്സ്യന്‍ ഉണ്ണിക്കൃഷ്ണപ്പണിക്കര്‍ പ്രവചിച്ചിരുന്നു. നേരത്തെ വീരപ്പന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ വേളയില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയും രാജരാജേശ്വരി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+