യുഡിഎഫും സിപിഎമ്മും അന്യോന്യം പഴി ചാരുന്നു
നാദാപുരം: കോഴിക്കോട് ജില്ലയിലെ നാദാപുരത്തും കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അരങ്ങേറിയ രാഷ്ട്രീയ അക്രമങ്ങള്‍ സംബന്ധിച്ച് യുഡിഎഫും സിപിഎമ്മും പരസ്പരം പഴി ചാരുന്നു.
രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്താനുള്ള സിപിഎം ശ്രമങ്ങളാണ് നാദാപുരത്തും കാസര്‍കോട്ടുമുണ്ടായ അക്രമങ്ങള്‍ക്കു കാരണമെന്ന് യുഡിഎഫ് ആരോപിച്ചു.
ജൂണ്‍ എട്ട് വെള്ളിയാഴ്ച അക്രമങ്ങളുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ യുഡിഎഫ് നേതാക്കള്‍ അക്രമസംഭവങ്ങളെ ശക്തമായി അപലപിച്ചു. മേലില്‍ അക്രമങ്ങളുണ്ടാകാതിരിക്കാന്‍ സംയമനം പാലിക്കണമെന്ന് നേതാക്കള്‍ ജനങ്ങളോടാവശ്യപ്പെട്ടു.
കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍, യുഡിഎഫ് ഏകോപനസമിതി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി, മുസ്ലീം ലീഗ് നേതാക്കള്‍ എന്നിവരുള്‍പ്പെട്ട പ്രതിനിധി സംഘം അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നാദാപുരത്തും കാസര്‍കോട്ടുമുണ്ടായ അക്രമസംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രതിനിധി സംഘം സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.
അതേ സമയം, നാദാപുരത്തും കാസര്‍കോട്ടും മുസ്ലീംലീഗ് അഴിച്ചുവിടുന്ന അക്രമപ്രവര്‍ത്തനങ്ങളെ യുഡിഎഫ് ന്യായീകരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. രണ്ടു പ്രദേശങ്ങളിലും മുസ്ലീംലീഗുകാര്‍ അക്രമങ്ങളഴിച്ചു വിടുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു.












Click it and Unblock the Notifications