എക്സ്പ്രസ് ഹൈവേയ്ക്ക് വിദേശമലയാളി സഹായം തേടും
കോഴിക്കോട്: കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെയുള്ള എക്സ്പ്രസ് ഹൈവേ പദ്ധതി നടപ്പിലാക്കുന്നതിന് വിദേശമലയാളികളുടെ സഹായം തേടുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു.
നെടുമ്പാശേരി വിമാനത്താവളനിര്‍മാണപദ്ധതിക്ക് വിദേശമലയാളികളുടെ സഹായം തേടിയതു പോലെ ഈ പദ്ധതിയിലും വിദേശമലയാളികളുടെ പങ്കാളിത്തം ആകാവുന്നതാണ്. പദ്ധതിയുടെ പ്രായോഗികസാധ്യത സംബന്ധിച്ച പഠനം പൂര്‍ത്തിയായെന്ന് മുനീര്‍ അറിയിച്ചു.
പൊതുമരാമത്തിനായി ചില ഉപാധികളോടെ130 കോടി ലോകബാങ്ക് അനുവദിച്ചിട്ടുണ്ട്. റോഡ് ബോര്‍ഡുകളും റോഡ് ഫണ്ടുകളും രൂപീകരിക്കുകയും വകുപ്പില്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരണം നടപ്പിലാക്കുകയും വേണമെന്നാണ് ലോകബാങ്ക് നിര്‍ദേശം.
മറ്റ് പല മേഖലകളിലേതു പോലെ ഈ മേഖലയുടെ വികസനത്തിനും സ്വകാര്യനിക്ഷേപം ഒഴിച്ചുകൂടാനാവാത്തതായി തീര്‍ന്നിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ 763 കോടിയുടെ കടമാണ് വകുപ്പിന് വരുത്തിവെച്ചതെന്നും ഇത് പൊതുമരാമത്ത് വകുപ്പിനെ പ്രശ്നത്തിലാക്കിയിട്ടുണ്ടെന്നും മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications