Get Updates
Get notified of breaking news, exclusive insights, and must-see stories!

റബര്‍ ഇറക്കുമതി ചെയ്യില്ല

ദില്ലി: ആഭ്യന്തര റബര്‍ ഉല്പാദകരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി റബര്‍ ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്ര വ്യവസായ മന്ത്രി മുരശൊലി മാരന്‍. ജൂണ്‍ എട്ട് വെള്ളിയാഴ്ച രമേശ് ചെന്നിത്തല എംപിയ്ക്കാണ് അദ്ദേഹം ഈ ഉറപ്പുനല്കിയത്.

റബര്‍ ഉല്പാദകരുടെ താല്പര്യങ്ങള്‍ക്കെതിരായി വിദേശത്തുനിന്നും റബര്‍ ഇറക്കുമതി ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി രമേശ് ചെന്നിത്തല എംപി വെള്ളിയാഴ്ച മുരശൊലി മാരനെ കണ്ടിരുന്നു. അപ്പോഴാണ് അദ്ദേഹം ഈ ഉറപ്പ് നല്കിയത്.

റബര്‍ ഇറക്കുമതി ചെയ്യുന്ന പ്രശ്നം ഇനി ഉദിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. റബര്‍ ഉല്പാദകരുടെ താല്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. മന്ത്രിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള ചര്‍ച്ചയില്‍ വാണിജ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

കേരളാ മന്ത്രിസഭയിലെ രണ്ടു മുതിര്‍ന്ന അംഗങ്ങളും മന്ത്രിയോട് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+